ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം: 42 പേ​ർ​ക്കെ​തി​രെ നടപടി
Monday, August 3, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് സ​മ്പ​ർ​ക്ക​വ്യാ​പ​നം ദി​നം​പ്ര​തി വ​ർ​ധിച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രു​ന്നു. കൂ​ടാ​തെ ന​ഗ​ര​ത്തി​ൽ പു​തു​താ​യി ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ജ​ഗ​തി, പെ​രു​ന്താ​ന്നി വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു​ള്ള ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ്19 സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷല്‍ ഡ്രൈ​വി​ല്‍ 927 പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
പൊ​തു​സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ 927 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ൽ ഒന്നു വ​രെ​യും വൈ​കു​ന്നേ​രം നാലു മു​ത​ൽ ഏഴു വ​രെ​യു​മാ​യി​രു​ന്നു വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക ബൈ​ക്ക് പ​ട്രോ​ൾ ടീ​മു​ക​ളും മാ​സ്‌​ ഡ്രൈ​വി​ൽ പ​ങ്കെ​ടു​ത്തു. മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ 411പേ​രി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കി​യും, സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​തെ കാ​ണ​പ്പെ​ട്ട 44 പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ക്കാ​തെ​യും പ്ര​വ​ർ​ത്തി​ച്ച 33 ക​ട​ക​ള്‍ പൂ​ട്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. കൂ​ടാ​തെ മാ​ർ​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീസ് ന​ട​ത്തി​യ 439 ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ​യും സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു. ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ ലോ​ക്ക് ഡൗ​ൺ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 42 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്ത 12 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പു​തി​യ കണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യ ജ​ഗ​തി, പെ​രു​ന്താ​ന്നി വാ​ര്‍​ഡു​ക​ള്‍ അ​ട​ച്ചു . ജ​ഗ​തി ജം​ഗ്ഷ​ൻ, ശ്രീ​വ​രാ​ഹം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ള്‍ എ​ൻ​ട്രി​എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ.ന​ഗ​ര​ത്തി​ൽ പു​തു​താ​യി കണ്ടെയി​ൻ​മെന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ജ​ഗ​തി, പെ​രു​ന്താ​ന്നി വാ​ര്‍​ഡു​ക​ളി​ല്‍ ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ടേ​ക്ക് ക​ട​ന്നു വ​രു​ന്ന എ​ല്ലാ വ​ഴി​ക​ളും പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് പൂ​ർ​ണ​മാ​യും അ​ട​ച്ചു. ഇ​ട​പ്പ​ഴ​ഞ്ഞി–​ജ​ഗ​തി റോ​ഡ്, ക​ണ്ണേ​റ്റ്മു​ക്ക്–​ജ​ഗ​തി റോ​ഡ്, ഈ​ശ്വ​ര​വി​ലാ​സം ഇ​ട​റോ​ഡു​ക​ൾ, സു​ദ​ർ​ശ​ൻ ന​ഗ​ർ റോ​ഡു​ക​ൾ, ക​ണ്ണേ​റ്റു​മു​ക്ക് – ഡി ​പി ഐ ​റോ​ഡ്, ജ​ഗ​തി – ബ​ണ്ട് കോ​ള​നി റോ​ഡു​ക​ൾ എ​ന്നീ റോ​ഡു​ക​ളാ​ണ് അ​ട​ച്ച​ത്. ഇ​തി​ൽ ജ​ഗ​തി ജം​ഗ്ഷ​ൻ ആ​ണ് ജ​ഗ​തി വാ​ര്‍​ഡി​ലെ എ​ൻ​ട്രി എ​ക്സി​റ്റ് പോ​യി​ന്‍റ് . വെ​സ്റ്റ് ഫോ​ർ​ട്ട് ടിപിന​ഗ​ർ, പെ​രു​ന്താ​ന്നി എ​ൻഎ​സ്‌​​എ​സ്‌​ സ്കൂ​ൾ റോ​ഡ് , സു​ഭാ​ഷ് ന​ഗ​ർ ഒന്ന്,രണ്ട് ശ്രീ​വ​രാ​ഹം പ​ഴ​യ കെഎ​സ്ഇബി, ശ്രീ ​ന​ഗ​ർ എ​ൻ​ട്ര​ൻ​സ്, സം​ഗ​മം ന​ഗ​ർ എ​ൻ​ട്ര​ൻ​സ്, ഭൂ​ത​നാ​ഥ ക്ഷേ​ത്ര റോ​ഡ്, ഓ​ട​ക്ക​ര ലെ​യി​ൻ, കൊ​ത്ത​ളം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ, കു​ന്നാ​ണ്ട​ൻ ഗ​ണ​പ​തി ക്ഷേ​ത്രം ലെ​യി​ൻ, ശ്രീ​വ​രാ​ഹം ജം​ഗ്ഷ​ൻ​കു​ന്നാ​ണ്ട​ൻ ക്ഷേ​ത്രം റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് പെ​രു​ന്താ​ന്നി വാ​ര്‍​ഡി​ല്‍ അ​ട​ച്ച​ത്. ഇ​തി​ൽ ശ്രീ​വ​രാ​ഹം ജം​ഗ്ഷ​ൻ ആ​ണ് ഇ​വി​ടു​ത്തെ എ​ൻ​ട്രി എ​ക്സി​റ്റ് പോ​യി​ന്‍റ്.
ക്രി​ട്ടി​ക്ക​ൽ ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ണു​ക​ളി​ലും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​യി തു​ട​രു​ന്നു. ക്രി​ട്ടി​ക്ക​ൽ ക​ണ്ടെയി​ൻ​മെ​ന്‍റ്സോ​ണു​ക​ളി​ല്‍ നി​ന്നും ക​ണ്ടെയി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നും മെ​ഡി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് അ​ല്ലാ​തെ ആ​രെ​യും പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത​ല്ല. മെ​ഡി​ക്ക​ല്‍ സ​ർ​വീ​സ് വി​ഭാ​ഗ​ത്തി​ൽ ഉ​ള​ള​വ​ർ​ക്കും, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മാ​ത്ര​മേ പു​റ​ത്ത് പോ​കാ​ന്‍ അ​നു​വാ​ദ​മു​ള്ളൂ. മ​റ്റു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ നി​ന്നും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍​നി​ന്നും പു​റ​ത്ത് വി​ടു​ന്ന​ത​ല്ല. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ഈ ​സോ​ണു​ക​ളി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. അ​തു​പോ​ലെ പ​ല​ച​ര​ക്ക്, പ​ഴം​പ​ച്ച​ക്ക​റി ക​ട​ക​ൾ നി​ശ്ചി​ത​സ​മ​യ​ക്ര​മ​വും ക​ർ​ശ​ന സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ക​ട​ക​ൾ രാ​വി​ലെ ഏഴുമു​ത​ൽ വൈ​കു​ന്നേ​രം നാലു വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഇ​വി​ട​ങ്ങ​ളി​ൽ ഹോം ​ഡെ​ലി​വ​റി​യും അ​നു​വ​ദി​ക്കില്ല. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തു പോ​കു​ന്ന​തി​നും അ​ക​ത്തേ​ക്ക് വ​രു​ന്ന​തി​നു​മാ​യി എ​ൻ​ട്രി​എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.