സ​മ​ര​ം മാ​റ്റി വ​ച്ചു
Monday, August 3, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം : ചാ​ല,പാ​ള​യം മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ സ​മ​ര​പ​രി​പാ​ടി​ക​ൾ മാ​റ്റി വ​ച്ചു.​ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.​
യോ​ഗ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് മ​ധാ​വി ബ​ല​റാം​കു​മാ​ർ ഉ​പാ​ദ്ധാ​യ, ഡി​ഐ​ജി പി. ​പ്ര​കാ​ശ് , എ​ഡ​എം വി. ​ആ​ർ. വി​നോ​ദ്, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​നു എ​സ്. നാ​യ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്. മ​നോ​ജ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്യ​ശാ​ല സു​രേ​ഷ്, ജി​ല്ലാ നേ​താ​ക്ക​ളാ​യ കു​ട​പ്പ​ന​ക്കു​ന്ന് വി​ന​യ​ച​ന്ദ്ര​ൻ, എ​ൻ. ക​ണ്ണ​ദാ​സ​ൻ, ജി. ​മോ​ഹ​ൻ ത​മ്പി എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ധാ​ര​ണ​യാ​യ​ത്.
വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ളെ ചാ​ല പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ പ​ഠി​ച്ചു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​യാ​ക്കും എ​ന്ന ഉ​റ​പ്പ് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ​രം മാ​റ്റി വ​ച്ച​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി ക​ട​ക​ൾ തു​റ​ക്കാ​ൻ വ്യാ​പാ​രി​ക​ളെ പ്രേ​രി​പ്പി​ക്കു​വാ​ൻ തു​നി​യി​ല്ലെ​ന്നു നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി.