കാ​ടി​ന​ക​ത്തെ കോ​വി​ഡ്കാ​ല പ​ഠ​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ്
Monday, August 3, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം :​ഒാ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​തു​ര ക​ല്ലു​പാ​റ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍ി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വി​തു​ര ഹ​യ​ർ​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് രം​ഗ​ത്ത്. ഉൗ​രി​ലെ താ​മ​സ​ക്കാ​രു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ വി​തു​ര സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​ൽ. സു​ധീ​ഷി​നോ​ട് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ലാ​താ​യ​തി​ന്‍റെ സ​ങ്ക​ട​ങ്ങ​ളും അ​വ​ർ പ​ങ്കു​വ​ച്ചി​രു​ന്നു. മേ​ല​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ പോ​ലീ​സി​ന്‍റെ ഇ-​വി​ദ്യാ​രം​ഭം വ​ഴി കു​ട്ടി​ക​ൾ​ക്കാ​യി ടി​വി​യും, ടാ​ബും ഉ​ൾ​പ്പെ​ടെ​യു​ള​ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി. അ​തി​ലൊ​രാ​ൾ​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ​ച്ച് സം​സ്ഥാ​ന​പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ത​ന്നെ പ​ഠ​നോ​പ​ക​ര​ണം നേ​രി​ട്ട് ന​ൽ​കു​ക​യും ചെ​യ്തു.

സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും അ​ധ്യാ​പ​രും ചേ​ർ​ന്ന് ക​സേ​ര, വൈ​റ്റ്ബോ​ർ​ഡ്, ടാ​ബ് ലെ​റ്റു​ക​ൾ, പു​സ്ത​കം, ബു​ക്ക് തു​ട​ങ്ങി മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സു​മ​നു​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ചെ​ത്തി​ച്ചു. മേ​ശ​യും ക​സേ​ര​യും ടി​വി​യും മ​റ്റ് ഓ​ണ്‍​ലൈ​ൻ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി പോ​ലീ​സ് സം​ഘം മ​ല​ക​യ​റി​യെ​ത്തി​യ​പ്പോ​ൾ ഇ​തൊ​ന്നും വ​യ്ക്കാ​നും കു​ട്ടി​ക​ളെ ഇ​രു​ത്തി പ​ഠി​പ്പി​ക്കാ​നും സ്ഥ​ല​മി​ല്ലാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ അ​ക്ഷ​രാ​ഭ്യാ​സ​ത്തി​നാ​യി പോ​ലീ​സും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും ഓ​ടി​യെ​ത്തി​യ​ത് ക​ണ്ട ര​ക്ഷ​ക​ർ​ത്താ​ക്കാ​ൾ കൈ​മെ​യ് മ​റ​ന്ന് അ​ദ്യാ​നി​ച്ചു. അ​ഞ്ച് ദി​വ​സം കൊ​ണ്ട് മു​ന്നൂ​റ് ച​തു​ര​ശ്ര അ​ടി​യി​ൽ പ്രോ​ജ​ക്ട​ർ, ട​വി, ബോ​ർ​ഡ് എ​ന്നി​വ സ​ജീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തോ​ടെ ഈ​റ്റ​യും മു​ള​യു​മു​പ​യോ​ഗി​ച്ച് കോ​വി​ഡ്കാ​ല പ്ര​ത്യേ​ക ക്ലാ​സ് റൂം ​ത​യാ​റാ​യി.