കാ​ട്ടു​പ​ന്നി​ റ​ബ​ർ​ത്തൈ​ക​ൾ ന​ശി​പ്പി​ച്ചു
Monday, August 3, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കാ​ട്ടു​പ​ന്നി​ക​ൾ റ​ബ​ർ​ത്തൈ​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പാ​റ​യ്ക്ക​ൽ സു​ജി​ൻ നി​വാ​സി​ൽ രാ​ജ​ൻ, പ​ത്തേ​ക്ക​ർ സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രു​ടെ മൂ​ന്നു​വ​ർ​ഷം പ്രാ​യ​മാ​യ അ​ൻ​പ​തോ​ളം റ​ബ​ർ​ത്തൈ​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കു​ത്തി കീ​റി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
വെ​ള്ളാ​ണി​ക്ക​ൽ പ​ത്തേ​ക്ക​ർ മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​തു​മൂ​ലം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. കൃ​ഷി​നാ​ശ​മു​ണ്ടാ​യാ​ൽ ക​ർ​ഷ​ക​ർ​ക്ക് തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​ണ് കി​ട്ടു​ന്ന​തെ​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ വ​രാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.