അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണത്തിൽ വളർത്ത് മൃഗങ്ങൾ ചത്തു
Monday, August 3, 2020 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വെ​ള്ളൂ​രി​ൽ അ​ജ്ഞാ​ത​ജീ​വി കൂ​ട് ത​ക​ർ​ത്ത് കോ​ഴി​ക​ളെ​യും, മു​യ​ലു​ക​ളെ​യും ക​ടി​ച്ചു കൊ​ന്നു.
ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ വെ​ള്ള​ല്ലൂ​ർ തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ കെ. ​അ​നി​ൽ കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ജീ​വി​ക​ൾ ച​ത്തു​വീ​ണ​ത്.
30 കോ​ഴി, അ​ഞ്ച് മു​യ​ലു​ക​ൾ, പൂ​ച്ച കു​ഞ്ഞു​ങ്ങ​ൾ എ​ന്നി​വ​യെ​യാ​ണ് കൊ​ന്ന​ത്.
വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​ർ അ​ജി​ത്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​ട്ടു​പൂ​ച്ച​യു​ടെ ആ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.