ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്നു: ആ​നാ​ട് ജ​യ​ൻ
Monday, August 3, 2020 11:31 PM IST
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ​ൺ​മെ​ന്‍റ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് രാ​ജീ​വ്ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് സ​മി​തി സം​സ്ഥാ​ന ക​ൺ​വീ​ന​ർ ആ​നാ​ട് ജ​യ​ൻ ആ​രോ​പി​ച്ചു. 2019- 20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഫ​ണ്ടി​ൽ നി​ന്നും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ സ​ർ​ക്കാ​ർ തി​രി​ച്ചു​പി​ടി​ച്ചു.
ഈ ​പ​ണം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ചു ന​ൽ​കു​മെ​ന്നാ​ണ് സർക്കാർ അ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച പ​ണം തി​രി​ച്ചു പി​ടി​ക്കി​ല്ല എ​ന്ന ഉ​റ​പ്പു ന​ൽ​കി​യ ശേ​ഷ​മാ​ണ് സ​ർ​ക്കാ​ർ ഈ ​ഫ​ണ്ട് തി​രി​ച്ചെ​ടു​ത്ത​ത്.
2020- 21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ നാ​ല് പ്രാ​വ​ശ്യം പ​ദ്ധ​തി പു​തു​ക്കി ഡി​പി​സി​യു​ടെ അം​ഗീ​കാ​രം വാ​ങ്ങി​യ ശേ​ഷ​വും 2020-21 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പ​ണം ക​വ​ർ​ന്നു എ​ട​ക്കു​ക​യാ​ണ്. ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച പ​ണം തി​രി​ച്ചെ​ടു​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്ത് രാ​ജ് ന​ഗ​ര​പാ​ലി​ക നി​യ​മം ഉ​ണ്ടാ​യ​തി​നു ശേ​ഷം കേ​ര​ള​ത്തി​ലെ ഈ ​സർക്കാർ മാ​ത്ര​മാ​ണ് എ​ന്നും ആ​നാ​ട് ജ​യ​ൻ കു​റ്റ​പ്പെ​ടു​ത്തി.
ന​ട​പ്പി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ദ്ധ​തി​ക​ൾ എ​ല്ലാം ഈ ​കാ​ര​ണം കൊ​ണ്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് 19 മ​റ​വി​ൽ സ​ർ​ക്കാ​ർ പ​ണം തി​രി​ച്ചു പി​ടി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​സ​മ​ര​ങ്ങ​ൾ പോ​ലും ന​ട​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യം എ​ൽ​ഡി​എ​ഫ് ശ​രി​ക്കും മു​ത​ലാ​ക്കി ആ​ണെ​ന്നും ആ​നാ​ട് ജ​യ​ൻ പ​റ​ഞ്ഞു.