ഒ​ഴു​ക്കി​ൽ​പെ​ട്ട​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞു
Saturday, August 1, 2020 2:05 AM IST
പാ​ലോ​ട്: ഇ​രു​ച​ക്ര​വാ​ഹ​നം പാ​ല​ത്തി​ൽ നി​ന്ന് ആ​റ്റി​ലേ​ക്ക് ച​രി​ഞ്ഞു ആ​റ്റി​ൽ വീ​ണ് ഒ​ഴു​ക്കി​ൽ​പെ​ട്ട ചി​റ​മു​ക്ക് സ്വ​ദേ​ശി​യു​ടെ മൃ​ത​ശ​രീ​രം ക​ര​യ്ക്ക​ടി​ഞ്ഞു.​ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ച​ല്ലി​മു​ക്ക് എ.​കെ.​എ​സ്.​ദീ​ൻ ഹൗ​സി​ൽ അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ (70) മൃ​ത​ദേ​ഹം ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ര​യ്ക്ക​ടി​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ല​വു​പാ​ല​ത്തി​നു​സ​മീ​പം കൈ​പ്പ​റ്റ​യി​ൽ വെ​ച്ചാ​ണ് ആ​റ്റി​ലേ​ക്കു വീ​ണ​ത്. ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ആ​റ്റി​നോ​ട് ചേ​ർ​ന്നു​ള്ള ചെ​റി​യ​ച​പ്പാ​ത്തി​ൽ​നി​ന്ന് ആ​റ്റി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ക​ന​ത്ത​മ​ഴ​യാ​യി​രു​ന്ന​തി​നാ​ൽ ആ​റ്റി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും ഇ​യാ​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​നു​ണ്ടാ​യി​ല്ല. ബോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചു തെ​രി​ച്ചി​ൽ ന​ട​ത്താ​നി​രി​ക്കെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ​രേ​ത​യാ​യ ജ​മീ​ലാ​ബീ​വി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഷി​ഹാ​ബു​ദീ​ൻ, സ​ജീ​റാ ബീ​വി, നൗ​ഷാ​ദ്. മ​രു​മ​ക്ക​ൾ: സ​നീ​റ, ന​സീ​മ, ഹു​മ​യൂ​ൺ ക​ബീ​ർ.