പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ
Wednesday, July 15, 2020 11:46 PM IST
ആ​റ്റി​ങ്ങ​ൽ: എ​ട്ട് വ​ർ​ഷ​മാ​യി പോ​ലീ​സ് തെ​ര​യു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ.​
മം​ഗ​ലാ​പു​രം ,മു​രു​ക്കും​പു​ഴ മു​ല്ല​ശ്ശേ​രി അ​നി​ൽ ഹൗ​സി​ൽ മു​രു​ക്കും​പു​ഴ അ​നി​ൽ അ​ലോ​ഷ്യ​സാ​ണ്( 42) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി മാ​റി മാ​റി വ്യാ​ജ മേ​ൽ​വി​ലാ​സ​ത്തി​ൽ വാ​ട​ക​ക്കാ​ണ് ഇ​യാ​ൾ താ​മ​സി​ച്ച് വ​ന്ന​ത്.
ഇ​പ്ര​കാ​രം ബാ​ങ്ക് മാ​നേ​ജ​ർ എ​ന്ന വ്യാ​ജേ​ന പ​ള്ളി​പ്പു​റം ക​ണി​യാ​പു​രം ശ്രീ ​നി​ല​യം വീ​ട്ടി​ൽ താ​മ​സി​ച്ച് വ​ര​വെ ആ​ണ് ഇ​യാ​ൾ അ​ന്വേ​ഷ​ണ സം​ല​ത്തി​ന്‍റെ​പി​ടി​യി​ൽ ആ​കു​ന്ന​ത്.
ഇ​യാ​ൾ വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് മ​റ്റ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്നും അ​ന്വേ​ഷി​ച്ച് വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.