ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഫ​ലം: ത​ല​സ്ഥാ​ന​ത്ത് 83.41 ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ത​ല​സ്ഥാ​ന ജി​ല്ല​യി​ൽ 83.41 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 176 സ്കൂ​ളു​ക​ളി​ലാ​യി പ​രീ​ക്ഷ എ​ഴു​തി​യ 32582 വി​ദ്യാ​ർ​ഥി​ക​ളി​ൽ 27177 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​രാ​യ​ത്. 1664 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ട്ട​ത്തി​നും അ​ർ​ഹ​നാ​യി.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​യ്ക്കി​രു​ത്തി​യ സ്കൂ​ളും ത​ല​സ്ഥാ​ന ജി​ല്ല​യി​ലാ​ണ്്. പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 840 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 95.95 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളേ​യും വി​ജ​യി​പ്പി​ക്കാ​നും പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ക​ഴി​ഞ്ഞു.
ടെ​ക്നി​ക്ക​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 53 പേ​രി​ൽ 28 പേ​രാ​ണ് ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത്. വി​ജ​യ​ശ​ത​മാ​നം 52.83 . ഓ​പ്പ​ണ്‍ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 2367 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കി​രു​ന്ന​തി​ൽ 894 പേ​രാ​ണ് ഉ​പ​രി​പ​ഠ​നാ​ർ​ഹ​രാ​യ​ത്. 37.77 ശ​ത​മാ​നം വി​ജ​യം.
ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഈ ​വി​ഭാ​ഗ​ത്തി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ ജി​ല്ല​യി​ൽ നി​ന്നും പ​രീ​ക്ഷ എ​ഴു​തി​യ 2268 വി​ദ്യാ​ർ​ഥി​ക​ളി​ൽ പാ​ർ​ട്ട് ഒ​ന്ന്,ര​ണ്ട ്. മൂ​ന്ന് എ​ന്നി​വ​യി​ൽ യോ​ഗ്യ​ത നേ​ടി ഉ​പ​രി​പ​ഠ​ന യോ​ഗ്യ​രാ​യ​ത് 1711 പേ​രാ​ണ്. വി​ജ​യ​ശ​ത​മാ​നം 75.44