ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മു​ങ്ങി​യ ആ​ളെ പോ​ലീ​സ് ഓ​ടി​ച്ചി​ട്ടു​പി​ടി​ച്ചു
Tuesday, July 14, 2020 11:37 PM IST
നേ​മം : ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​ന്നും മു​ങ്ങി​യ ആ​ളെ നേ​മം പോ​ലീ​സും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി. പാ​പ്പ​നം​കോ​ട് പൂ​ഴി​ക്കു​ന്ന് കോ​ലി​യ​ക്കോ​ട് സ്വ​ദേ​ശി​യാ​യ ആ​ൾ വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ൾ വീ​ടി​നു സ​മീ​പ​ത്ത് എ​ത്തി​യ​ത​റി​ഞ്ഞ് പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി​യ​പ്പോ​ൾ ഓ​ടു​ക​യാ​യി​രു​ന്നു. സി​റ്റി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ളു​ടെ മ​ക​ൾ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. ഈ ​കു​ട്ടി​യെ കാ​ണാ​ൻ ഇ​ട​യ്ക്ക് ഇ​യാ​ളു​ടെ ഭാ​ര്യ​യും അ​മ്മ​യും പോ​യി​രു​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച ഇ​വ​രെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് മാ​റ്റി​യ​ത്. നേ​മം സി​ഐ അ​നൂ​പ് കൃ​ഷ്ണ, ന​ഗ​ര​സ​ഭാ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.