സൈ​ബ​ർ സെ​ല്ലി​ന്‍റെ ഇ​ട​പെ​ട​ൽ: പ​ണം തി​രി​കെ ല​ഭി​ച്ചു
Tuesday, July 14, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ യു​വ​തി​യെ ക​ബ​ളി​പ്പി​ച്ച് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്തു. പ​രാ​തി ല​ഭി​ച്ച ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ഷ്ടപ്പെ​ട്ട പ​ണം വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം​കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.
എ​സ്ബി​ഐ ക്ര​ഡി​റ്റ് കാ​ർ​ഡ് വെ​രി​ഫി​ക്കേ​ഷ​നാ​യി ബാ​ങ്കി​ൽ നി​ന്ന് എ​ന്ന വ്യാ​ജേ​ന​യാ​ണ് അ​ക്കൗണ്ട് വി​വ​ര​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി ഓ​ൺ​ലൈ​നാ​യി 70,700 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. അ​തി​ല്‍ 70,000 രൂ​പ​യും തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ​സെ​ൽ വീ​ണ്ടെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ പൂ​ജ​പ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ ലി​മി​റ്റി​ൽ ആ​റാ​മ​ട സൊ​സൈ​റ്റി റോ​ഡി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ച്ച​ത്.​എ​സ്ബി​ഐ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്ന വ്യാ​ജേ​ന യു​വ​തി​യു​ടെ മൊ​ബൈ​ലി​ലേ​യ്ക്ക് വി​ളി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്ത് എ​ടു​ത്ത ക്ര​ഡി​റ്റ് കാ​ർ​ഡ് ആ​ക്റ്റി​വേ​റ്റ് ചെ​യ്യാ​നെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ യു​വ​തി സം​ശ​യി​ച്ചെ​ങ്കി​ലും ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​രി​ന്‍റെ ഏ​താ​നും അ​ക്ക​ങ്ങ​ളും പേ​രും, മ​റ്റ് വി​വ​ര​ങ്ങ​ളും പ​റ​ഞ്ഞ് യു​വ​തി​യെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി അ​വ​ർ ചോ​ദി​ച്ച​തു​പോ​ലെ കാ​ർ​ഡ് ന​മ്പ​രും മ​റ്റും ന​ൽ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 70,700 രൂ​പ അ​ക്കൗ​ണ്ടി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച മെ​സേ​ജ് വ​ന്ന​പ്പോ​ളാ​ണ് യു​വ​തി​ക്ക് ച​തി മ​ന​സി​ലാ​യ​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ ഉ​ട​നെ ത​ന്നെ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് വാ​ല​റ്റു​ക​ളു​മാ​യി സൈ​ബ​ർ സെ​ല്ലി​ന് ബ​ന്ധ​പ്പെ​ടാ​നും ഭൂ​രി​ഭാ​ഗം പ​ണ​വും തി​രി​കെ​പ്പി​ടി​ക്കാ​നും, ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ഡ് ബ്ലോ​ക്ക് ചെ​യ്യാ​നും സാ​ധി​ച്ച​തെ​ന്നു ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ബാ​ങ്കിം​ഗ് സേ​വ​ന​ങ്ങ​ൾ എ​ന്ന വ്യാ​ജേ​ന കാ​ർ​ഡ് ന​മ്പ​റും ഒ​ടി​പി ന​മ്പ​റും മ​ന​സി​ലാ​ക്കി ത​ട്ടി​പ്പു ന​ട​ത്തു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു ജ​ന​ങ്ങ​ൾ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് എ​ടി​എം കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ എ​ത്ര​യും വേ​ഗം തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ലെ 9497975998 എ​ന്ന ന​മ്പ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ടാം. വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ക്കു​ന്നു.