പ​ണം ത​ട്ടി​പ്പു​കേ​സ്; യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, July 14, 2020 11:35 PM IST
പേ​രൂ​ര്‍​ക്ക​ട: പ​ണം ത​ട്ടി​പ്പു​കേ​സി​ല്‍ മു​ങ്ങി​യ പ്ര​തി​യെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ടു​ങ്ങാ​നൂ​ര്‍ കു​ല​ശേ​ഖ​രം ഭാ​ഗ​ത്ത് വി​ശാ​ഖ​ത്തി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വി​ജ​യ​ന്‍ (55) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​ല്ലി​യൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍ (30) ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​നി​ലി​ന്‍റെ ഭാ​ര്യ പേ​രൂ​ര്‍​ക്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ​ആ​ശു​പ​ത്രി​യി​ലെ​ത്തി ഇ​യാ​ൾ അ​നി​ലു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ച് 25 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു.
ചെ​റി​യ ത​വ​ണ​ക​ളാ​യി തു​ക തി​രി​ച്ച​ട​ച്ചാ​ല്‍ മ​തി​യെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം ഈ ​തു​ക ന​ല്‍​ക​ണ​മെ​ങ്കി​ല്‍ അ​നി​ല്‍ ഒ​രു​ല​ക്ഷം രൂ​പ ത​ര​ണ​മെ​ന്നാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഇ​തു വി​ശ്വ​സി​ച്ച യു​വാ​വ് വി​ജ​യ​നെ​യും ക​യ​റ്റി ത​ന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ്റ്റാ​ച്യു​വി​ലേ​ക്ക് പോ​യി. സ്റ്റാ​ച്യു​വി​ല്‍ വ​ച്ച് അ​നി​ല്‍ കെ​ണ്ടു​വ​ന്ന ഒ​രു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ വി​ജ​യ​ന്‍ പി​ന്നെ തി​രി​കെ വ​ന്നി​ല്ല. താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന​റി​ഞ്ഞ അ​നി​ല്‍ തു​ട​ര്‍​ന്ന് പേ​രൂ​ര്‍​ക്ക​ട പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ത​ട്ടി​പ്പു​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളാ​ണ് വി​ജ​യ​ന്‍ എ​ന്നു തെ​ളി​ഞ്ഞു. വി​ജ​യ​നെ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ നി​ന്നാ​ണ് സി​ഐ വി. ​സൈ​ജു​നാ​ഥിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.