ധ​ര്‍​ണ:സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രെ കേ​സ്
Tuesday, July 14, 2020 11:35 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ് ച​ട്ടം പാ​ലി​ക്കാ​തെ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ​യ്ക്കെ​തി​രെ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.
സം​ഘാ​ട​ക സ​മി​തി​യു​ടെ പേ​രി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ വ​ഴു​തൂ​ര്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​മ​ര​വി​ള, ആ​റാ​ലും​മൂ​ട്, പെ​രു​ന്പ​ഴു​തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
​ധ​ര്‍​ണ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ലൂ​ടെ വി​ളി​ച്ചു പ​റ​ഞ്ഞു. പ​ക്ഷെ, പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ​മീ​പ​ത്തു​നി​ന്നും മാ​റാ​നോ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നോ ആ​രും ത​യാ​റാ​യി​ല്ല. ത​ന്‍റെ പ്ര​സം​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും നേ​താ​ക്ക​ളോ​ടും പ്ര​വ​ര്‍​ത്ത​ക​രോ​ടും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ധ​ര്‍​ണ ന​ട​ന്ന സ​മ​യ​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര -കാ​ട്ടാ​ക്ക​ട റോ​ഡി​ലെ ഗ​താ​ഗ​ത​വും അ​വ​താ​ള​ത്തി​ലാ​യി.