ഹെ​ൽ​പ്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ചു
Tuesday, July 14, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹോ​മി​യോ​പ്പ​തി വ​കു​പ്പ് ജി​ല്ല​യി​ൽ ഹെ​ൽ​പ്പ് ഡെ​സ്ക്ക് ആ​രം​ഭി​ച്ചു.
പ​ഴ​വ​ങ്ങാ​ടി താ​ണു​പി​ള്ള മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലാ​ണ് ഡെ​സ്ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. കോ​വി​ഡ് സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, കൗ​ൺ​സി​ലിം​ഗ്, ടെ​ലി​മെ​ഡി​സി​ൻ, ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ മ​റ്റു സം​ശ​യ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ഹെ​ൽ​പ്പ് ഡെ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടാം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ഡെ​സ്ക്കി​ന്‍റെ പ്ര​വ​ർ​ത്ത​നം.​ഫോ​ൺ: 8547770134.