വ​ന​ത്തി​നു​ള്ളി​ൽ​ചാ​രാ​യം വാ​റ്റ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 14, 2020 11:35 PM IST
പാ​ലോ​ട് : കാ​ഞ്ചി​ന​ട വ​ന​ത്തി​നു​ള്ളി​ൽ​ചാ​രാ​യം വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തി​യ ആ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ങ്ങോ​ട് കൊ​ച്ചാ​ലും​മ്മൂ​ട് ഇ​ർ​ഫാ​ൻ മ​ൻ​സി​ലി​ൽ മ​ണ​ൽ ഇ​ർ​ഷാ​ദ് ( 42 ) നെ ​പാ​ലോ​ട് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്ത​ത്തി​ൽ കൊ​ച്ചാ​ലും​മ്മൂ​ട്ടി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​ചാ​രാ​യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​യാ​ളു​ടെ സ്വി​ഫ്റ്റ് കാ​ർ പി​ടി​ച്ചെ​ടു​ത്തു.
സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സ​ഹാ​യി കാ​ഞ്ചി​ന​ട മൊ​ട്ടോ​ട്ടു​കാ​ല എ​ക്ക​ൽ ശ​ശി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് .
ഇ​ർ​ഷാ​ദി​നെ 14 ദി​വ​സ​ത്തേ​ക്ക് നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.