ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​യ​ത്ന​ത്തി​ന് ബി​ഗ് സ​ല്യൂ​ട്ടു​മാ​യി കോ​ൺ​ഗ്ര​സ്
Tuesday, July 14, 2020 11:35 PM IST
വെ​ഞ്ഞാ​റ​മൂ​ട് : ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​യ​ത്ന​ത്തി​ന് ബി​ഗ് സ​ല്യൂ​ട്ടു​മാ​യി കോ​ൺ​ഗ്ര​സ് മു​ക്കു​ന്നൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി.
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് വ​ലി​യ​ക​ട​യ്ക്കാ​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി പി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്കും , ആ​രോ​ഗ്യ സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക​ർ​ക്കും ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ്ര​വ​ർ​ത്ത​ക​രെ നി​ല​വി​ള​ക്ക് വ​ച്ച് സ്വീ​ക​രി​ച്ചും പൊ​ന്നാ​ട​യും മൊ​മ​ന്‍റോ​യും ന​ൽ​കി ആ​ദ​രി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ കോ​ൺ​ഗ്ര​സ് മു​ക്കു​ന്നൂ​ർ വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സോ​മ​ൻ നാ​യ​ർ , ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജീ​ഷ് കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.