വി​എ​സ്എ​സ്‌​സി​യി​ലേ​ക്കു​ള്ള കൂറ്റൻയ​ന്ത്രം ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ
Tuesday, July 14, 2020 11:35 PM IST
നേ​മം: വി​എ​സ്എ​സ്‌​സി​യി​ലേ​ക്കു​ള്ള കൂറ്റൻയ​ന്ത്രം ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ എ​ത്തി.​എ​ഴു​പ​ത് ട​ണ്‍ ഭാ​ര​മു​ള്ള ഭീ​മ​ന്‍ യ​ന്ത്ര​വു​മാ​യി മു​ബൈ അം​ബ​ര്‍​നാ​ഥി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട ട്ര​യ​ല​ര്‍ ലോ​റി ഇ​ന്ന​ലെ നേ​മ​ത്ത് എ​ത്തി​യ​ത് അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ്. ദേ​ശീ​യ​പാ​ത റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്ത് നി​ന്നും ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പ്രാ​വ​ച്ച മ്പ​ല​ത്തെ​ത്തി​യ​ത്.​

ക​ണ്ടെ​യ്ന​ര്‍ ലോ​റി​യി​ലെ യ​ന്ത്രം വ​ട്ടി​യൂ​ര്‍​ക്കാ​വ് വി​എ​സ്എ​സി​യി​ലേ​ത്താ​ന്‍ ഇ​നി​യും ആ​ഴ്ച​ക​ളെ​ടു​ക്കും. പ്രാ​വ​ച്ച​മ്പ​ലം, നേ​മം, വെ​ള്ളാ​യ​ണി, പാ​പ്പ​നം​കോ​ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ൾ ക​ട​ന്ന് വാ​ഹ​നം ഇ​ന്ന​ലെ കൈ​മ​ന​ത്ത് നി​ർ​ത്തി​യി​ട്ട്‌ ഇ​ന്ന​ല​ത്തെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

ഇ​നി ആ​ഴ്ച​ക​ളോ​ള​മെ​ടു​ത്താ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് വി​എ​സ്എ​സ്‌​സി കേ​ന്ദ്ര​ത്തി​ലെ​ത്തു​ക.​എ​ഴു​പ​ത് ട​ണ്‍ ഭാ​ര​മു​ള്ള പ​ടു​കൂ​റ്റ​ന്‍ യ​ന്ത്ര​ത്തി​ന് 6.4 മീ​റ്റ​ര്‍ ഉ​യ​ര​വും 6.45 മീ​റ്റ​ര്‍ വീ​തി​യു​മു​ണ്ട്.

ഒ​രു കി​ലോ​മീ​റ്റ​ര്‍ താ​ണ്ടു​ന്ന​തി​ന് ര​ണ്ട് മ​ണി​ക്കൂ​റി​ലെ​റെ സ​മ​യ​മാ​ണ് വേ​ണ്ടി വ​രു​ന്ന​ത്.​എ​ഴു​പ​ത്തി​നാ​ല് ട​യ​റു​ക​ളു​ള്ള വാ​ഹ​നം നീ​ങ്ങു​ന്ന​ത് മു​പ്പ​ത്തി​ര​ണ്ട് ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.