ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു
Monday, July 13, 2020 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി -വ​ഴ​യി​ല നാ​ലു​വ​രി പാ​ത വി​ക​സ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽഅ​ശാ​സ്ത്രീ​യ​മാ​യി അ​ള​ന്നി​ട്ട ക​ല്ലു​ക​ളു​ടെ സ്ഥാ​ന​ങ്ങ​ൾ പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നെ​ടു​മ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ചു.​
റോ​ഡി​നൊ​രു വ​ശ​ത്തു​ള്ള ക​ട​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി മ​റു​വ​ശ​ത്തെ മു​ഴു​വ​നും ബാ​ധി​ക്ക​ത്ത​ക്ക രീ​തി​യി​ൽ അ​പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി ചി​ല ത​ല്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടാ​നാ​ണെ​ന്ന് ആ​ർ​ക്കും ബോ​ധ്യ​പ്പെ​ടു​ന്ന​താ​ണെ​ന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സ​മി​തി​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.