ന​ന്ദി​യോ​ട,് ആ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ര​ണ്ടാ​ഘ​ട്ട സ​മ​രം നാ​ളെ
Monday, July 13, 2020 11:30 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ന്ദി​യോ​ട് ആ​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി സം​സ്ഥാ​ന സ​ർ​ക്കാ​രും എം​എ​ൽ​എ​യും അ​ട്ടി​മ​റി​ക്കു​ന്നു എ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ആ​നാ​ട് ജ​യ​നും ക​ൺ​വീ​ന​ർ പി.​എ​സ്‌. ബാ​ജി ലാ​ലും അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​നാ​ട്, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​മ​ന​പു​രം ന​ദി​യി​ലെ ജ​ല​സ്രോ​ത​സ്‌ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു .60 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഗ​വ​ൺ​മെ​ന്‍റ് 16 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട് ട്രീ​റ്റ്മെ​മെ​ൻ​റ്റ് പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ആ​രം​ഭി​ക്കു​ക​യും പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഗ​വ​ൺ​മെ​ന്‍റ് അ​നു​വ​ദി​ച്ച 16 കോ​ടി രൂ​പ​യി​ൽ നി​ന്നും​ആ​റ് കോ​ടി രൂ​പ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തി​ച്ചെ​ടു​ത്തെ​ന്ന് ആ​നാ​ട് ജ​യ​നും ബാ​ജി​ലാ​ലും​പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ടാ​ഘ​ട്ട സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ ന​ന്ദി​യോ​ട് ആ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സ​ത്യ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കും. സ​മ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലോ​ട് ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​ർ​വ​ഹി​ക്കും 30 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.