റോ​ഡ് ത​ക​ർ​ന്നു : പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Monday, July 13, 2020 11:29 PM IST
കാ​ട്ടാ​ക്ക​ട : ആ​റു മാ​സം മു​മ്പ് ആ​റു ല​ക്ഷം മു​ട​ക്കി ന​വീ​ക​രി​ച്ച കു​ണ്ടാ​മൂ​ഴി മു​സ്‌​ലിം പ​ള്ളി റോ​ഡ് ത​ക​ർ​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം. റോ​ഡി​ന്‍റെ ഒ​രു വ​ശം പ​ത്തു മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ എ​ട്ട് അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് റോ​ഡ് ഇ​ടി​ഞ്ഞു​താ​ണ​ത്. റോ​ഡി​ന് വ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​യ മ​തി​ലും ഇ​തോ​ടൊ​പ്പം ത​ക​ർ​ന്ന് വീ​ണി​ട്ടു​ണ്ട്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി നി​ര​ന്ത​രം പാ​യു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.