പു​ല്ലു​വി​ള​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​രു​പ​ത്തി​യേ​ഴ് പേ​രി​ൽ പ​തി​നാ​ല് പേ​ർ​ക്ക് കോ​വി​ഡ്
Monday, July 13, 2020 11:29 PM IST
വി​ഴി​ഞ്ഞം: പു​ല്ലു​വി​ള​യി​ൽ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​രു​പ​ത്തി​യേ​ഴ് പേ​രി​ൽ പ​തി​നാ​ല് പേ​ർ​ക്കും രോ​ഗം .ഇ​തോ​ടെ​തീ​ര​ദേ​ശം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​യി. ഇ​ന്ന് മു​ത​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.​അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന് രോ​ഗം പോ​സി​റ്റീ​വാ​യ​തോ​ടെ ബ്ലോ​ക്ക് ഓ​ഫീ​സ് അ​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​നി​ര​വ​ധി പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ബ്ലോ​ക്കി​ൽ ന​ട​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ച.​നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്ക​മു​ള്ള കു​റ​ച്ച് പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ റാ​പ്പി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ത്.
എ​ട്ടും ഒ​ന്പ​തും വ​യ​സു​ള്ള കു​ട്ടി​ക​ൾ മു​ത​ൽ 55 വ​യ​സു വ​രെ​യു​ള്ള​വ​ർ​ക്ക് പോ​സി​റ്റീ​വാ​യി ഏ​റെ​ജ​ന​ത്തി​ര​ക്കു​ള്ള മേ​ഖ​ല​യി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. രോ​ഗം കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ള്ളം മേ​ഖ​ല​യി​ലും ഇ​ന്ന് മു​ത​ൽ പ​രി​ശോ​ധ​ആ​രം​ഭി​ക്കും.​​
വി​ഴി​ഞ്ഞം മേ​ഖ​ല​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഏ​ഴു പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി .ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു​പ​രി വി​ഴി​ഞ്ഞ​ത്തെ​മ​റ്റ് നി​ര​വ​ധി ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ രോ​ഗ​വ്യാ​പ​നം കൂ​ടി​യ പൂ​ന്തു​റ​യി​ൽ ഓ​ട്ടം പോ​യി വ​ന്ന​താ​യും തെ​ളി​ഞ്ഞു.
ഇ​വ​രെ ക​ണ്ടെ​ത്തി ലി​സ്റ്റ് ത​യാ​റാ​ക്കി ആ​രോ​ഗ്യ വ​കു​പ്പി​ന് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ വി​ഴി​ഞ്ഞം എ​സ്ഐ​സ​ജി​യും സി​ആ​ർ​ഒ ടി​ങ്ക​ൾ ഗോ​പ​കു​മാ​റും.​ഹെ​ൽ​ത്ത് ഇ​ൻ​സെ​പെ​ക്ട​ർ ജേ​ക്ക​ബ് വ​ർ​ഗീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തു​ട​ങ്ങി.
വി​ഴി​ഞ്ഞം പീ​പ്പി​ൾ​സ് ഹാ​ളി​ൽ വ​ച്ച് ഇ​വ​ർ​ക്കാ​യും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.