പ​ന​വൂ​രി​ൽ നാ​ല് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും
Monday, July 13, 2020 11:29 PM IST
നെ​ടു​മ​ങ്ങാ​ട് : ഒ​രാ​ൾ​ക്ക് കൂ​ടി പ​ന​വൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ നി​യ​ന്ത്ര​ഞ​ങ്ങ​ൾ​ക്ക് പു​റ​മെ നാ​ല് വാ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും.
പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വാ​ഴോ​ട്, പ​ന​വൂ​ർ,ആ​ട്ടു​കാ​ൽ, കോ​ത​കു​ള​ങ്ങ​ര വാ​ർ​ഡു​ക​ൾ ആ​ണ് ഏ​ഴു ദി​വ​സ​ത്തേ​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​ന്ന​ത്. മാ​റ്റു​വാ​ർ​ഡു​ക​ളി​ൽ നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ന​വൂ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മു​പ്പ​തി​ന് പ​ന​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ളും ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​പ് ഡെ​സ്ക്കി​ല്‍ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.ആ​നാ​ട് ടൗ​ണ്‍, നെ​ട്ട​റ​ക്കോ​ണം, മ​ണ്ഡ​പം, തീ​ര്‍​ത്ഥ​ങ്ക​ര, ക​ല്ലി​യോ​ട് എ​ന്നീ വാ​ര്‍​ഡു​ക​ളി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ള്‍ നാ​ളെ മു​ത​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍ 12 മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കു​ക​യു​ള്ളൂ. ഹെ​ല്‍​പ് ഡെ​സ്ക്ക് ന​മ്പ​ര്‍ 9447128584, 9946279270