ര​ണ്ട ു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്
Monday, July 13, 2020 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തു ര​ണ്ട ു പോ​ലീ​സു​കാ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. പ​ന​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ 34 കാ​ര​നും നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ 27 കാ​രി​ക്കു​മാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ ക​ന്‍റോ​ൺ​മെ​ന്‍റ്, ഫോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​ദ്യ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. അ​തി​നാ​ൽ ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സ​വും ഡ്യൂ​ട്ടി​ക്കെ​ത്തി​യി​രു​ന്നു. ഇ​ത് കൂ​ടു​ത​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട ്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

സ്ര​വ പ​രി​ശോ​ധ: നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

ക​ഴ​ക്കൂ​ട്ടം: പെ​രു​മാ​തു​റ​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം​ന​ട​ന്ന 79 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന നാ​ല് പേ​രേ വ​ർ​ക്ക​ല എ​സ്ആ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പെ​രു​മാ​തു​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ 351 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്.
ഇ​ന്നലെ ന​ട​ന്ന 79 പേ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ നാലു പേ​രു​ടെ സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​യി​ലേ​ക്ക് എ​ത്തി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നും പെ​രു​മാ​തു​റ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കൂ​ടു​ത​ൽ ജാ​ഗ്ര​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു.
ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ 10 മ​ത​ൽ 12 ‌വാ​ർ​ഡു​ക​ളി​ലു​ള്ള ആ​രും ‌പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന അ​റി​യി​പ്പും ന​ൽകി​യി​ട്ടു​ണ്ട്.