ആ​ശ​ങ്ക അ​ക​ലാ​തെ തീ​ര​ദേ​ശം
Monday, July 13, 2020 12:22 AM IST
വി​ഴി​ഞ്ഞം: വി​ദേ​ശ​ത്ത് നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വി​ന് വീ​ണ്ടും കോ​വി​ഡ്. പു​ല്ലു​വി​ള തീ​ര​ദേ​ശ​ത്ത് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു .ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​തി​ന് നാ​ട്ടി​ലെ​ത്തി​യ 43 കാ​ര​നാ​ണ് വീ​ണ്ടും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​പ​തി​നാ​ല് ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്നു.
നി​ല​വി​ൽ ഇ​വ​രെ​യും ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. പു​ല്ലു​വി​ള​യി​ൽ സ്ട്രോ​ക്ക് വ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച 53 കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും അ​ധി​കൃ​ത​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി. നാ​ട്ടി​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ത്ത ഇ​യാ​ൾ​ക്ക് എ​ങ്ങ​നെ രോ​ഗം പി​ടി​പെ​ട്ടെ​ന്ന് ക​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല. ശ​നി​യാ​ഴ്ച വീ​ട്ടി​ൽ അ​വ​ശ​നാ​യ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ന​ട​ത്തി​യപ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യും മ​ക്ക​ളു​മ​ട​ങ്ങു​ന്ന വീ​ട്ടി​ലു​ള്ള മ​റ്റം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ വ​രെ​യും അ​യ​ൽ​വാ​സി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​തും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് വി​ന​യാ​യി. കൂ​ടാ​തെ പു​ല്ലു​വി​ള ഇ​ര​യി​മ്മ​ൻ തു​റ സ്വ​ദേ​ശി​യാ​യ 33കാ​ര​ൻ ര​ക്തം ഛർ​ദി​ച്ച് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​തും കൂ​ടു​ത​ൽ ആ​ശ​ങ്ക​ക്കി​ട വ​രു​ത്തി​യി​ട്ടു​ണ്ട്.​മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച ര​ക്തം ഛർ​ദി​ച്ച് അ​വ​ശ​നാ​യ യു​വാ​വ് ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞു.
കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​ന്ന ശേ​ഷ​മേ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​വെ​ന്ന് കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് അ​റി​യി​ച്ചു.​ആ​ശ​ങ്ക​ക്ക് അ​റു​തി​യി​ല്ലാ​തെ വി​ഴി​ഞ്ഞ​ത്തെ രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന​ത് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ട് പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്നു. വി​ഴി​ഞ്ഞ​ത്തി​നു​പ​രി വെ​ങ്ങാ​നൂ​ർ മേ​ഖ​ല​യി​ലേ​ക്കും രോ​ഗം പ​ട​രു​ന്ന​തും ബ​ന്ധ​പ്പെ​ട്ട​വ​രെ കു​ഴ​ക്കു​ന്നു. ഇ​ന്ന​ലെ വി​ഴി​ഞ്ഞ​ത്ത് ന​ട​ത്തി​യ അ​ൻ​പ​ത് പേ​രു​ടെ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി .കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ 44 കാ​ര​നും 18 കാ​രി​ക്കും 62 കാ​രി​ക്കും 26കാ​രി​ക്കും രോ​ഗം ക​ണ്ടെ​ത്തി​യ​പ്പോ​ൾ വെ​ങ്ങാ​നൂ​ർ വെ​ള്ളം കൊ​ള്ളി സ്വ​ദേ​ശി​ക​ളാ​യ 39കാ​ര​നും ഇ​രു​പ​ത് കാ​രി​ക്കും പ​തി​നെ​ട്ട്കാ​രി​ക്കും 44 കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൂ​ടാ​തെ മു​ക്കോ​ല സ്വ​ദേ​ശി​യും ഓ​ട്ടോ​ഡ്രൈ​വ​റു​മാ​യ 40കാ​ര​ന് രോ​ഗം ക​ണ്ടെ​ത്തി​യ​ത് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​ന് തെ​ളി​വെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഓ​ട്ടം പോ​കു​ന്ന ഇ​യാ​ളോ​ടൊ​പ്പ​മു​ള്ള മ​റ്റ് അ​ൻ​പ​തോ​ളം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രെ​യും പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി.​എ​ന്നാ​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് സ്ത്രീ​ക​ൾ വി​ഴി​ഞ്ഞം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.​ഇ​തോ​ടെ ഇ​വി​ട​ത്തെ ര​ണ്ട് ഡോ​ക്ട​ർ​മാ​രും മ​റ്റ് ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ച​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.​കൂ​ടാ​തെ ചി​ല​ർ വെ​ങ്ങ​നൂ​രി​ലെ ഒ​രു സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി. ഇ​തോ​ടെ ഇ​വി​ട​ത്തെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യി. രോ​ഗ​ബാ​ധ​ക്ക് ശ​മ​ന​മി​ല്ലാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നും അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചു.​വി​ഴി​ഞ്ഞ​ത്തും ​വെ​ങ്ങാ​നൂ​രി​ലും ഇ​ന്ന് അ​ൻ​പ​ത്പേ​രു​ടെ പ​രി​ശോ​ധ​ന ന​ട​ത്തും.​കൂ​ടാ​തെ വി​ഴി​ഞ്ഞം ഹാ​ർ​ബ​ർ മേ​ഖ​ല​യി​ലെ​ക്കും പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചു.