വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍
Sunday, July 12, 2020 12:12 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ട്ട​മ്മ​യു​ടെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. നെ​ല്ലി​മൂ​ട് സ്വ​ദേ​ശി​നി ശാ​ര​ദ (56) യു​ടെ മ​ര​ണ​ത്തി​ലാ​ണ് ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ട​ത്.

ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ശാ​ര​ദ​യെ ക​ഴി​ഞ്ഞ ദി​വ​സം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി. അ​വി​ടു​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ര്‍ പ​രാ​തി​യു​ന്ന​യി​ച്ച​ത്. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്പ് ശാ​ര​ദ​യു​ടെ വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടാ​യ​താ​യും അ​തി​നി​ട​യി​ല്‍ ശാ​ര​ദ​യ്ക്ക് ക്ഷ​ത​മേ​റ്റി​രി​ക്കാ​നി​ട​യാ​യെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന​യ​ച്ചു.

പോ​സ്റ്റു​മോ​ര്‍​ട്ട​വും കോ​വി​ഡ് പ​രി​ശോ​ധ​ന​യും ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഇ​നി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കാ​നാ​വൂ​വെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. ഭ​ര്‍​ത്താ​വ് : സു​കു​മാ​ര​ന്‍. മ​ക​ന്‍ : ബൈ​ജു