മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി: പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി
Sunday, July 12, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ സ​മ​രം ശ​ക്ത​മാ​ക്കി.

നെ​ടു​മ​ങ്ങാ​ട് : മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ട​ക്കി ഭ​രി​ച്ച മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ന​ട​ത്തി​യ എ​ല്ലാ ഇ​ട​പാ​ടു​ക​ളും ഉ​ത്ത​ര​വു​ക​ളും നി​യ​മ​ന​ങ്ങ​ളും വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ളും സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​യെ​ക്കൊ​ണ്ട് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മു​ൻ​ഡ​പ്യൂ​ട്ടി സ്പീ​ക്ക​റും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പാ​ലോ​ട് ര​വി ആ​വ​ശ്യ​പ്പെ​ട്ടു.​യു ഡി ​എ​ഫ് നെ​ടു​മ​ങ്ങാ​ട്ട് ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം. നി​യോ​ജ​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​രു​ൺ​കു​മാ​ർ, ക​ല്ല​യം സു​കു, ടി. ​അ​ർ​ജു​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ണി​ക്ക​ര ജം​ഗ്ഷനി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ബി ​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി.​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ല്ല​യം വി​ജ​യ​കു​മാ​ർ , നൂ​റ​നാ​ട് ഷാ​ജ​ഹാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഉ​ദ​യ കു​മാ​ർ, മു​ര​ളീ​കൃ​ഷ്ണ​ൻ, വി​നേ​ഷ് കു​മാ​ർ, ദേ​വ​കു​മാ​ർ, പ​ള്ളി​പ്പു​റം വി​നോ​ദ് , ഐ​ടി സെ​ൽ ക​ൺ​വീ​ന​ർ പ്ര​ദീ​പ് കു​മാ​ർ, വി.​ആ​ർ. പ്ര​കാ​ശ് ,അ​നു​രാ​ജ്, ക​ര​കു​ളം സു​നി​ൽ കു​മാ​ർ , വി​ശാ​ഖ് വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വെ​ഞ്ഞാ​റ​മൂ​ട് : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സ്വ​ർ​ണ്ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​യെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും, കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​ക​ട​നം .പ്ര​ക​ട​നം മ​ഹി​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​സു​ശീ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ബേ​ബി ഗി​രി​ജ, സ​ജി വ​ർ​ഗീ​സ്, ബീ​നാ രാ​ജേ​ന്ദ്ര​ൻ , ബി​ന്ദു മൈ​ല​ക്കു​ഴി, സൗ​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. വെ​ഞ്ഞാ​റ​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും , സ്വ​പ്ന​യു​ടെ​യു കോ​ല​ങ്ങ​ൾ ക​ത്തി​ച്ചു.

പോ​ത്ത​ൻ​കോ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​മ്പി​ൽ യു​ഡി​എ​ഫ്. ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ൺ​വി​ള രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​വ​റ​അ​മ്പ​ലം അ​ന​സ് അ​ധ്യ​ക്ഷ​നാ​യി. എം. ​മു​നീ​ർ, കൊ​യ്ത്തൂ​ർ​ക്കോ​ണം സു​ന്ദ​ര​ൻ, ബാ​ഹു​ൽ കൃ​ഷ്ണ, സാ​ജ​ൻ ലാ​ൽ, പോ​ത്ത​ൻ​കോ​ട് റാ​ഫി, ഡി.​വി​ജ​യ​ൻ, എം.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, ഡി. ​കൃ​ഷ്ണ​ൻ, അ​ബ്ബാ​സ്, ഷീ​ജ, സീ​ന​ത്ത് ഹ​സ​ൻ, രാ​ജ​ൻ, അ​ന​ന്തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.