വ​ഴിത്ത​ർ​ക്കം: കാ​ട്ടാ​ക്ക​ട​യി​ലെ സി​വി​ൽസ്റ്റേ​ഷ​ൻ നോക്കുകുത്തി
Sunday, July 12, 2020 12:12 AM IST
കാ​ട്ടാ​ക്ക​ട: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കാ​ട്ടാ​ക്ക​ട​യി​ലെ സി​വി​ൽ സ്റ്റേ​ഷ​ൻ തു​റ​ക്കു​ന്നി​ല്ല. വ​ഴി​ത്ത​ർ​ക്ക​ത്തി​ൽ കു​രു​ങ്ങി​യാ​ണ് സി​വി​ൽ​സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം നീ​ളു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ക്ക​ട പൊ​തു​ച​ന്ത​യോ​ടു ചേ​ർ​ന്നു​ള്ള 50സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കാ​ട്ടാ​ക്ക​ട​യി​ലെ പ​തി​ന​ഞ്ച് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കു വേ​ണ്ടി കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഇ​വി​ടേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഒ​റ്റ​വ​ഴി ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​മാ​ണ് ഉ​ദ്ഘാ​ട​നം വൈ​കു​ന്ന​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​

പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ച​ന്ത​യു​ടെ ഭൂ​മി​യി​ൽ​നി​ന്നാ​ണ് സി​വി​ൽ​സ്റ്റേ​ഷ​നു സ്ഥ​ലം ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​വി​ടേ​ക്കെ​ത്താ​ൻ ച​ന്ത​യ്ക്കു സ​മീ​പ​ത്താ​യി പെ​രും​കു​ള​ത്തൂ​ർ ക്ഷേ​ത്ര റോ​ഡ് വ​ഴി ചു​റ്റേ​ണ്ട സ്ഥി​തി​യു​ണ്ട്. തീ​രെ ഇ​ടു​ങ്ങി​യ റോ​ഡാ​ണി​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ന്ത​യ്ക്കു​ള്ളി​ലൂ​ടെ ഒ​രു റോ​ഡ് എ​ന്ന​താ​ണ് ആ​വ​ശ്യം. ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​നാ​യി ച​ന്ത​യു​ടെ ക​വാ​ട​ങ്ങ​ൾ​ക്ക് ഇ​ട​യി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വീ​ര​ണ​കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​മി​രി​ക്കു​ന്ന സ്ഥ​ലം കി​ട്ടി​യാ​ൽ ച​ന്ത​യ്ക്ക് ഉ​ള്ളി​ലൂ​ടെ വ​ഴി ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ഒ​രു​ക്ക​മാ​ണ്. പ​ക​ര​മാ​യി വി​ല്ലേ​ജ് ഓ​ഫീ​സി​നു ഭൂ​മി​യും കെ​ട്ടി​ട​വും പ​ഞ്ചാ​യ​ത്ത് ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശം ഉ​ണ്ടാ​യി.

പ​ട്ട​കു​ള​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സി​നു സൗ​ക​ര്യ​മാ​യ മ​ന്ദി​രം നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ ച​ന്ത​യ്ക്കു​ള്ളി​ലൂ​ടെ ഓ​ഫീ​സു​ക​ളി​ലേ​ക്കും മ​റു​വ​ശ​ത്തു​കൂ​ടെ പെ​രും​കു​ള​ത്തൂ​ർ ക്ഷേ​ത്ര റോ​ഡി​ലെ​ത്തി പ്ര​ധാ​ന റോ​ഡി​ലേ​ക്കു പോ​കു​ന്ന ത​ര​ത്തി​ലും ഒ​റ്റ​വ​ഴി ഗ​താ​ഗ​തം ന​ട​പ്പാ​ക്കാ​നാ​കും.​എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​മാ​ണ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത്.

2012ൽ ​ജി.​കാ​ർ​ത്തി​കേ​യ​ൻ എം​എ​ൽ​എ ആ​യി​രി​ക്കു​മ്പോ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് ബ​ജ​റ്റി​ൽ കെ​ട്ടി​ട​ത്തി​നാ​യി പ​ണം അ​നു​വ​ദി​ച്ച​ത്. ഇ​ക്കൊ​ല്ലം ആ​ദ്യം ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.