കോ​വി​ഡ് ബാ​ധി​ച്ചയാ​ളു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക ത​യാ​റാ​വു​ന്നു
Sunday, July 12, 2020 12:12 AM IST
വെ​ള്ള​റ​ട:​ കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ 65 കാ​ര​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ആ​രോ​ഗ്യ വ​കു​പ്പ് ത​യാ​റാ​ക്കി.​പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍ കു​ടം​ബാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 30 ഓ​ളം​പേ​രു​ടെ പ​ട്ടി​ക​യാ​ണ് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​എ​ല്ലാ​വ​രേ​യും ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ അ​രു​വി​യോ​ട്,കു​റു​വാ​ട്,കോ​ട്ട​ക്ക​ല്‍,പാ​ലി​യോ​ട് എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നു​ള്ള നി​ര്‍​ദ്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു.​മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ എ​ന്ന നി​ല​ക്ക് ക​ട​ക​മ്പോ​ള​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ,പ​ഞ്ചാ​യ​ത്തു​പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍,സെ​ക്ര​ട്ട​റി ഹ​രി​ഗോ​പാ​ല്‍, എ​സ്ഐ എം. ​ആ​ര്‍. മൃ​ദു​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.