പെ​രു​മാ​തു​റ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Sunday, July 12, 2020 12:10 AM IST
ക​ഴ​ക്കൂ​ട്ടം : പെ​രു​മാ​തു​റ​യി​ൽ ര​ണ്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി അ​ധി​കൃ​ത​ർ.​പെ​രു​മാ​തു​റ മു​ത​ല​പ്പൊ​ഴി മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ത്ത് പ​ണി​യെ​ടു​ക്കു​ന്ന ര​ണ്ട് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ൾ നേ​ര​ത്തെ രോ​ഗം സ്ഥി​തി​ക​രി​ച്ച പൂ​ന്തു​റ സ്വ​ദേ​ശി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തും മ​റ്റൊ​രാ​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​വു​മ​ല്ല.​

പെ​രു​മാ​തു​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​തി​നെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്കാ​യി ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ഇ​വ​രെ മാ​റ്റു​ക​യാ​യി​രു​ന്നു.​രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളും അ​തേ​പോ​ലെ ക​ഠി​നം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദ്ദേ​ശ വാ​ർ​ഡു​ക​ളും മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.