തീ​ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ള്‍ തെ​രു​വി​ലി​റ​ങ്ങി​യ​തു സ​ഹി​കെ​ട്ട്: ഉ​മ്മ​ന്‍ ചാ​ണ്ടി
Sunday, July 12, 2020 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ​ത്ത് സ​ഹി​കെ​ട്ട ജ​ന​ങ്ങ​ള്‍ തെ​രു​വി​ലി​റ​ങ്ങു​ക​യാ​ണു ചെ​യ്ത​തെ​ന്നും അ​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തു​പോ​ലെ അ​തി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്നും മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.​

ന​ഗ​ര​ത്തി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി അ​ന്ന​ന്ന് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​രാ​ണ് തീ​ര​ദേ​ശ​ത്തു​ള്ള​ത്. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് സ​ര്‍​ക്കാ​ര്‍ പൊ​ടു​ന്ന​ന​വെ​യു​ള്ള നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ന്ന​ത്. തീ​ര​ദേ​ശ​ത്ത് കോ​വി​ഡി​ന്‍റെ ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.​

ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും തീ​ര​ദേ​ശ​ത്തും ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ള്ള മ​റ്റു മേ​ഖ​ല​ക​ളി​ലും സ​ര്‍​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ക, ഒ​രു മാ​സ​ത്തെ വി​വി​ധ സാ​മൂ​ഹി​ക ക്ഷേ​മ​പെ​ന്‍​ഷ​നു​ള്‍ വി​ത​ര​ണം ചെ​യ്യു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വ​രു​മാ​നം ല​ഭി​ക്കാ​ത്ത എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു.