പൂ​ന്തു​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​പ​ടി ശ​ക്ത​മാ​ക്കി
Sunday, July 12, 2020 12:09 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കോ​വി​ഡ് രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​തീ​വ നി​യ​ന്ത്രി​ത മേ​ഖ​ല​യാ​യ പൂ​ന്തു​റ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് ന​ട​പ​ടി കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി. വ്യാ​ജ​വാ​ര്‍​ത്ത ന​ല്‍​കി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​രി​ഭ്രാ​ന്തി പ​ര​ത്തി​യ​തി​നും, കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു ഒ​ത്തു​കൂ​ടി​യ​തി​നും, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു വ​ച്ച​തി​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പൂ​ന്തു​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മൂ​ന്നു കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​വി​ഡ് രോ​ഗം സം​ബ​ന്ധി​ച്ചോ, ഒ​രു പ്ര​ദേ​ശ​ത്തെ​യോ വ്യ​ക്തി​ക​ളെ​യോ കു​റി​ച്ചോ വ്യാ​ജ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.