ഫ​യ​ർ ഫോ​ഴ്സ് അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Sunday, July 12, 2020 12:09 AM IST
വി​തു​ര: ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച ആ​ര്യ​നാ​ട് കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.​ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ 203 പേ​രി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്നു വ​രു​ന്ന​ത്.
മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ഫ​യ​ർ​ഫോ​ഴ്സ് അ​ണു​വി​മു​ക്ത​മാ​ക്കി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ നാ​ട്ടു​കാ​രും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ഒ​റ്റ​ക്കെ​ട്ടാ​യി​ട്ടാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.