തോ​ന്ന​യ്ക്ക​ലി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും​ വ​ന്ന ലോ​റി ഡ്രൈ​വ​ർ മ​രി​ച്ച നി​ല​യി​ൽ
Saturday, July 11, 2020 1:47 AM IST
പോ​ത്ത​ൻ​കോ​ട്: മം​ഗ​ല​പു​രം ദേ​ശീ​യ​പാ​ത തോ​ന്ന​യ്ക്ക​ലി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും​വ​ന്ന ലോ​റി ഡ്രൈ​വ​റെ ലോ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ർ​ത്താ​ണ്ഡം ക​ളി​യി​ക്കാ​വി​ള കു​ന്നം​വി​ള സ്വ​ദേ​ശി ര​വി(50)​ആ​ണ് മ​രി​ച്ച​ത്. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്നും തൃ​ശൂ​രി​ലേ​യ്ക്ക് ക​രി ക​യ​റ്റി കൊ​ണ്ടു വ​ന്ന​താ​ണ് ലോ​റി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ തോ​ന്ന​യ്ക്ക​ൽ പ​തി​നാ​റാം മൈ​ലി​നു സ​മീ​പം ലോ​റി നി​ർ​ത്തി​യി​ട്ടു.

രാ​വി​ലെ ലോ​റി​യി​ലെ ക്ലീ​ന​ർ വി​ജി​ൻ ര​വി​യെ ലോ​റി​യ്ക്കു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. വ​രു​ന്ന വ​ഴി​യി​ൽ ര​വി ഛർ​ദി​ച്ചി​രു​ന്ന​താ​യി ക്ലീ​ന​ർ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ്ര​വം കൊ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​യി. ലോ​റി​യും പ്ര​ദേ​ശ​വും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. ക്ലീ​ന​ർ വി​ജി​നി​നെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി. മം​ഗ​ല​പു​രം പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.