വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് നി​ന്ദ്യ​വും അ​പ​ഹാ​സ്യ​വും: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ൽ കോ​വി​ഡ്19​ന്‍റെ പ്ര​യാ​സ​ങ്ങ​ൾ ഏ​റെ അ​നു​ഭ​വി​ക്കു​ന്ന ചി​ല പ്ര​ത്യേ​ക പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല​ർ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി അ​വ​രെ തെ​രു​വി​ലി​റ​ക്കു​ന്ന​ത് അ​ത്യ​ന്തം ക്രൂ​ര​വും നി​ന്ദ്യ​വു​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
ഒ​രു മ​ഹാ​മാ​രി​യി​ൽ നി​ന്നും ര​ക്ഷ നേ​ടു​ന്ന​തി​നാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്ത് സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മ്പോ​ൾ അ​തി​ന് തു​ര​ങ്കം​വെ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് എ​ന്തി​ന്‍റെ പേ​രി​ലാ​ണെ​ങ്കി​ലും അ​ങ്ങേ​യ​റ്റം പ​രി​ഹാ​സ്യ​വും അ​പ​ല​പ​നീ​യ​വു​മാ​ണ്.
എ​ല്ലാ​വ​രും ഒ​ത്തൊ​രു​മ​യോ​ടെ നി​ൽ​ക്കേ​ണ്ടു​ന്ന ഈ ​സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നി​ന്ദ്യ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ ഉ​ട​ന​ടി അ​തി​ൽ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ്19 അ​വ​ലോ​ക​ന യോ​ഗ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് നി​ല​വി​ൽ ബ​ഫ​ർ സോ​ണു​ക​ളി​ലു​ൾ​പ്പെ​ട്ട മു​ട്ട​ത്ത​റ, വ​ലി​യ​തു​റ, വ​ള്ള​ക്ക​ട​വ് വാ​ർ​ഡു​ക​ളി​ൽ മാ​ത്രം നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചി​ല ഇ​ള​വു​ക​ൾ വ​രു​ത്തു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ വൈ​കു​ന്നേ​രം ട ​അ​ഞ്ച് വ​രെ പ്ര​വ​ർ​ത്തി​ക്കാം.
കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​വേ​ണം പ്ര​വ​ർ​ത്ത​നം. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് എ​ന്ന​തി​നാ​ലാ​ണ് ഇ​ള​വ് ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ സ​പ്ലൈ​കോ, ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് തു​ട​ങ്ങി​യ​വ​യു​ടെ ന്യാ​യ​വി​ല മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ൾ ദി​വ​സേ​ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി വി​ൽ​പ്പ​ന ന​ട​ത്തും.
മൊ​ബൈ​ൽ എ​ടി​എ​മ്മി​ന്‍റെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നാ​ട​ൻ വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും അ​നു​മ​തി ന​ൽ​കും. പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്.
മ​ത്സ്യം ബാ​ക്കി​വ​രി​ക​യാ​ണെ​ങ്കി​ൽ മ​ത്സ്യ​ഫെ​ഡ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ അ​ത് വി​ൽ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കും. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് ഇ​ങ്ങോ​ട്ടു​ള്ള മ​ത്സ്യ​ബ​ന്ധ​ന​വും ക​ട​ൽ​യാ​ത്ര​യും ക​ർ​ശ​ന​മാ​യും ത​ട​യും. മേ​ഖ​ല​ക​ളി​ൽ കോ​ഴി​യി​റ​ച്ചി​യു​ടെ വി​ൽ​പ്പ​ന​യ്ക്കാ​യി കെ​പ്കോ​യു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
​ മ​ഹാ​വി​പ​ത്തി​നെ ത​ട​യാ​ൻ മ​നു​ഷ്യ​സാ​ധ്യ​മാ​യ​തെ​ല്ലാം സം​സ്ഥാ​ന സ​ർ​ക്കാ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ചി​ല​ർ ചേ​ർ​ന്ന് ഇ​തി​നെ​യൊ​ക്കെ അ​ട്ടി​മ​റി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ജ​ന​ങ്ങ​ൾ സം​യ​മ​ന​ത്തോ​ടെ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.