പൂ​ന്തു​റ സം​ഭ​വം അ​പ​ല​പ​നീ​യ​മെ​ന്നു ഐ​എം​എ
Saturday, July 11, 2020 12:32 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ച്ച് അ​തീ​വ ഗു​രു​ത​ര​മാ​യ പൂ​ന്തു​റ​യി​ൽ ഒ​രു കൂ​ട്ട​ർ തെ​രു​വി​ലി​റ​ങ്ങു​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഐ​എം​എ പ്ര​തി​ഷേ​ധി​ച്ചു. നാ​ടി​നെ മ​ഹാ​മാ​രി​യി​ൽ നി​ന്നും ക​ര​ക​യ​റ്റാ​നാ​ണു സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഒ​രു​കൂ​ട്ട​ർ ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ക​യും കാ​റി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ​ക്കു നേ​രെ കാ​റി​നു​ള്ളി​ലേ​ക്ക് തു​പ്പു​ക​യും ചെ​യ്തു. ഇ​ക്കാ​ര​ണ​ത്താ​ൽ മൂ​ന്നു ഡോ​ക്ട​ർ​മാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ക്വ​റ​ന്‍റൈ നി​ൽ പോ​കേ​ണ്ട താ​യി വ​ന്നി​ട്ടു​ണ്ട്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തേ​ണ്ട താ​ണെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.