നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ൽ
Saturday, July 11, 2020 12:29 AM IST
തി​രു​വ​ന​ന്ത​പു​രം : കൊ​ല​പാ​ത​കം,വ​ധ​ശ്ര​മം,മോ​ഷ​ണം,പി​ടി​ച്ചു​പ​റി അ​ട​ക്കം നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു.​ചെ​മ്മ​രു​തി ,വ​ലി​യ​വി​ള, എ​സ്.​എ​സ്.​നി​വാ​സി​ൽ സ​തീ​ഷ് സാ​വ​നെ(​സിം​പ്ള​ൻ) ക​ല്ല​മ്പ​ലം പോ​ലീ​സും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
വി​വി​ധ ജി​ല്ല​ക​ളി​ൽ കാ​റി​ൽ ക​റ​ങ്ങി ന​ട​ന്ന് സ്ത്രീ​ക​ളു​ടെ മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ത​മ്പാ​ന്നൂ​ർ , ഫോ​ർ​ട്ട്, നേ​മം , വി​ഴി​ഞ്ഞം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും , ആ​ല​പ്പു​ഴ ,ചെ​ങ്ങ​ന്നൂ​രി​ലും ച​ങ്ങാ​നാ​ശേ​രി​യി​ലും ഇ​ത്ത​ര​ത്തി​ൽ അ​ന​വ​ധി മാ​ല​മോ​ഷ​ണ കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്.
ചി​റ​യി​ൻ​കീ​ഴ് കു​ഞ്ഞു​മോ​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​യ ഇ​യ​ൾ​ക്കെ​തി​രെ ക​ല്ല​മ്പ​ല​ത്ത് കാ​ർ മോ​ഷ​ണ​കേ​സ്,വ​ധ​ശ്ര​മ​ത്തി​നും അ​ക്ര​മ​ത്തി​നും ക​ഠി​നം​കു​ളം അ​യി​രൂ​ർ, ക​ല്ല​മ്പ​ലം ,വ​ലി​യ​തു​റ ,അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും കേ​സു​ക​ൾ​നി​ല​വി​ൽ ഉ​ണ്ട്.
ക​ഴി​ഞ്ഞ​ജ​നു​വ​രി​യി​ൽ പ​ന​യ​റ സ്വ​ദേ​ശി അ​ജ​യ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്‌ , അ​യി​രൂ​ർ സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ പോ​റ്റി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ് , കു​ന്ന​ത്ത്മ​ല കോ​ള​നി ഗ്രൗ​ണ്ടി​ൽ ബോം​ബെ​റി​ഞ്ഞ തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.​
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഐ.​ഫ​റോ​സ്‌​സ് , സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഗം​ഗാ​പ്ര​സാ​ദ്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഫി​റോ​സ് ഖാ​ൻ , എ.​എ​ച്ച് .ബി​ജു , എ​എ​സ്ഐ​മാ​രാ​യ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ, എ​സ്‌​സി​പി​ഒ ഹ​രീ​ന്ദ്ര​നാ​ഥ് , സി​പി​ഒ​മാ​രാ​യ ഷാ​ൻ ,സു​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.