അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ സേ​വ​ന​ങ്ങ​ൾ "ട്രാ​ക്ക് അ​ക്ഷ​യ' മൊ​ബൈ​ൽ ആ​പി​ലൂ​ടെ
Saturday, July 11, 2020 12:29 AM IST
വെ​മ്പാ​യം: അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്ന് അ​പേ​ക്ഷ ന​ൽ​കു​വാ​നും ടോ​ക്ക​ൺ എ​ടു​ക്കു​വാ​നു​മു​ള്ള ട്രാ​ക്ക് അ​ക്ഷ​യ സ​ർ​വീ​സ് എ​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ൻ മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ട്രാ​ക്ക് അ​ക്ഷ​യ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത നി​ർ​വ​ഹി​ച്ചു.​

എ​ല്ലാ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും വീ​ട്ടി​ലി​രു​ന്നു ജ​ന​ങ്ങ​ൾ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​തോ​ടെ അ​ക്ഷ​യ കേ​ന്ദ്രം വെ​രി​ഫൈ ചെ​യ്തു അ​ത​തു ഓ​ഫീ​സു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു ഇ​താ​ണ് ട്രാ​ക്ക് അ​ക്ഷ​യ സം​വി​ധാ​നം. ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്.

വെ​മ്പാ​യം അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ,മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്ത്, വെ​മ്പാ​യം അ​ക്ഷ​യ എ​ന്നി​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ മ​തി​യാ​കും. കോ​വി​ഡ് 19 വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് കു​റ​യ്ക്കാ​ൻ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ​ള്ളി​ക്ക​ൽ ന​സീ​ർ, ജാ​സ്മി​ൻ ഇ​ല്യാ​സ്, ഗോ​പ​ൻ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.