ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി വി​ട്ടു​ന​ൽ​കി
Thursday, July 9, 2020 11:46 PM IST
വി​ഴി​ഞ്ഞം: നി​യ​ന്ത്ര​ണം​തെ​റ്റി​ച്ച് ഓ​ടി​ച്ച് വ​ന്ന ബു​ള്ള​റ്റ് ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​യെ പി​ഴ​യീ​ടാ​ക്കി കോ​വ​ളം​പോ​ലീ​സ് വി​ട്ട​യ​ച്ചു.​ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ നി​ന്ന്ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം ഉ​ച്ച​യോ​ടെ മ​റ്റൊ​രു ഡ്രൈ​വ​റു​ടെ കൂ​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തൂ​ത്തു​ക്കു​ടി​ക്ക് ലോ​റി പോ​യ​ത്. വ​ൺ​വേ​യി​ലേ​ക്ക് ലോ​റി ഓ​ടി​ച്ച് ക​യ​റ്റി​യ​തി​നും ഡ്രൈ​വ​ർ ഒ​രാ​ൾ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന​തി​നു​മാ​യി പ​തി​നാ​യി​രം രൂ​പ പി​ഴ​യി​ടാ​ക്കി. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​ടി​കൂ​ടി​യ ടാ​ങ്ക​ർ ലോ​റി​ക്ക് ഇ​ന്ന​ലെ വ​രെ പോ​ലീ​സ് കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
ത​മി​ഴ് നാ​ട്ടു​കാ​ര​നാ​യ ഡ്രൈ​വ​റെ പു​റ​ത്തി​റ​ങ്ങി യാ​ത്ര ചെ​യ്യാ​നും പോ​ലീ​സ് അ​നു​വ​ദി​ച്ചി​ല്ല.