കോ​വി​ഡി​നു​ള്ള മ​രു​ന്നു പ​രീ​ക്ഷ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ:​ഡോ. ജെ. ​ഹ​രീ​ന്ദ്ര​ൻ നാ​യ​ർ
Thursday, July 9, 2020 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ഹെ​ർ​ബ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ ഒൗ​ഷ​ധം കോ​വി​ഡ് രോ​ഗ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വി​ജ​യം ക​ണ്ടെ​ത്തി​യ​താ​യി പ​ങ്ക​ജ​ക​സ്തൂ​രി സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജെ. ഹ​രീ​ന്ദ്ര​ൻ നാ​യ​ർ അ​റി​യി​ച്ചു. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ആ​യു​ഷി​ന്‍റെ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ച​ത്.
അ​മ​ല കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് റി​സ​ർ​ച്ച് ഡ​യ​റ​ക്ട​റും ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ പ്ര​ഫ​സ​റും എ​പി​ഡെ​മി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​വി. രാ​മ​ൻ​കു​ട്ടി​യാ​യി​രു​ന്നു സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ പ്ര​ഫ​സ​റും തി​രു​വ​ന​ന്ത​പു​രം എ​സ്‌​യു​ടി ഹോ​സ്പി​റ്റ​ലി​ൽ ചീ​ഫ് ഫി​സി​ഷ്യ​നു​മാ​യ ഡോ. ​കെ.​പി. പൗ​ലോ​സ്, കോ​യ​ന്പ​ത്തൂ​ർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി മു​ൻ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി. ര​വീ​ന്ദ്ര​ൻ, മ​ണി​പ്പാ​ൽ പ്ര​സ​ന്ന സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് ഡാ​റ്റ സ​യ​ൻ​സ​സ് മേ​ധാ​വി ഡോ. ​ആ​ശാ കാ​മ​ത്ത്, പ്ര​ശ​സ്ത വൈ​റോ​ള​ജി​സ്റ്റും രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി വൈ​റ​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് ലാ​ബ് മു​ൻ ടീം ​ലീ​ഡ​റു​മാ​യ ഡോ. ​വി.​എ​സ്. സു​ഗു​ണ​ൻ എ​ന്നി​വ​രാ​ണ് സ​മി​തി​യി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ .