പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, July 9, 2020 11:43 PM IST
കാ​ട്ടാ​ക്ക​ട: വി​ള​വൂ​ർ​ക്ക​ൽ വേ​ങ്കൂ​ർ ക​ല്ലു​പാ​ല​ത്ത് പെ​ട്ടി​ക​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി തൊ​ട്ട​ടു​ത്ത വാ​ഴ​ത്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും ജാ​ഗ്ര​താ പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത് . 500 പാ​യ്ക്ക​റ്റ് വി​വി​ധ​യി​നം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വാ​ഴ​തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്ന​ത് . വി​ള​വൂ​ർ​ക്ക​ൽ സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ട​യി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത് . തു​ട​ർ​ന്ന് ക​ട​യി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഉ​ത്പ​ന​ങ്ങ​ൾ ല​ഭി​ച്ചി​ല്ല . ആ​ശാ വ​ർ​ക്ക​ർ​മാ​രെ​യും കു​ടു​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രെ​യും ഉ​പ​യോ​ഗി​ച്ച് മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ഴ തോ​ട്ട​ത്തി​ലാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കു​ഴി​ച്ചി​ടു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി . ക​ട​യു​ട​മ​യ്ക്ക് താ​ക്കീ​ത് ന​ൽ​കി പി​ഴ ചു​മ​ത്തി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ വി. ​പി. വി​നോ​ദ് , സി. ​കെ. അ​ര​വി​ന്ദ​ൻ, ഷീ​ബ എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ന് നേ​ത്യ​ത്വം ന​ൽ​കി .