യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ‘കാ​ർ​ബ​ൺ ഡോ​ക്ട​റി​ലേ​ക്ക് ’മാ​ർ​ച്ച് ന​ട​ത്തി
Thursday, July 9, 2020 11:43 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​ക്ക​ണ്ണി സ​ന്ദീ​പ് നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ​ബ​ൺ ഡോ​ക്ട​ർ എ​ന്ന നെ​ടു​മ​ങ്ങാ​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. നെ​ടു​മ​ങ്ങാ​ട് നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് സ്ഥാ​പ​ന​ത്തി​ന് നൂ​റ് മീ​റ്റ​ർ അ​ക​ലെ ചെ​ങ്കോ​ട്ട തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ പാ​ത​യി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് കെ​ട്ടി ത​ട​ഞ്ഞു. പോ​ലീ​സ് വ​ല​യം ഭേ​ദി​ക്കു​വാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​ത് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​യൊ​രു​ക്കി. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്ഥ​ല​ത്തെ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ന് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ ലാ​ൽ ,ജി​ല്ലാ സെ​ക്ര​ട്ട​റി മൊ​ട്ട​ക്കാ​വ് അ​ഫ്സ​ൽ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ന്‍റ് സെ​യ്ദ​ലി കാ​യ്പാ​ടി, യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ന്നൂ​ർ​ക്കോ​ണം സ​ജാ​ദ് ,അ​ഡ്വ.​മ​ഹേ​ഷ് ച​ന്ദ്ര​ൻ, ക​രി​പ്പൂ​ര് ഷി​ബു, ഷി​നു നെ​ട്ട​യി​ൽ, ചി​റു​ക്ക് സാ​ജ​ൻ, ഷാ​ഹിം, അ​മ​ൽ, മ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്യം ന​ൽ​കി .പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.