മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ഇന്നു മു​ത​ൽ സൗ​ജ​ന്യ റേ​ഷ​ൻ
Wednesday, July 8, 2020 11:28 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ലെ മാ​ണി​ക്യ​വി​ളാ​കം, പൂ​ന്തു​റ, പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡു​ക​ളി​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വാ​ർ​ഡു​ക​ളി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി അ​ഞ്ച് കി​ലോ സൗ​ജ​ന്യ അ​രി വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.​മാ​ണി​ക്യ​വി​ളാ​കം വാ​ർ​ഡി​ൽ 244, 242, 238, 303 ന​ന്പ​ർ റേ​ഷ​ൻ ക​ട​ക​ളി​ലും പൂ​ന്തു​റ വാ​ർ​ഡി​ൽ 269, 302, 241 ന​ന്പ​ർ റേ​ഷ​ൻ ക​ട​ക​ളി​ലും പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡി​ൽ 245, 286, 274, 259 ന​ന്പ​ർ റേ​ഷ​ൻ​ക​ട​ക​ളി​ലും സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട ്.
ഇന്ന് പൂ​ജ്യം മു​ത​ൽ മൂ​ന്നു വ​രെ​യു​ള്ള ന​ന്പ​രു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും നാളെ നാ​ല് മു​ത​ൽ ആ​റ് വ​രെ ന​ന്പ​രു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും ശ​നി​യാ​ഴ്ച ഏ​ഴ് മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ന​ന്പ​റു​ക​ളി​ൽ അ​വ​സാ​നി​ക്കു​ന്ന കാ​ർ​ഡു​ഡ​മ​ക​ളും റേ​ഷ​ൻ വാ​ങ്ങാ​നെ​ത്ത​ണം. രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ​യാ​യി​രി​ക്കും റേ​ഷ​ൻ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം.