തിരുവനന്തപുരം: ജില്ലയിലെ കോവിഡ് ബാധിതരിൽ ഏഴുപേരുടെ രോഗ വ്യാപന ഉറവിടം അറിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ടെക്നോപാർക്കിലെ സുരക്ഷാ ജീവനക്കാരനായ ചാക്ക സ്വദേശി (60), ആര്യനാട് ബേക്കറി നടത്തുന്ന ആര്യനാട് സ്വദേശി (38), വിമാനത്താവളത്തിലെ കാർഗോ ജീവനക്കാരനായ വലിയതുറ സ്വദേശി (54), വള്ളക്കടവ് സ്വദേശിനി (61), വള്ളക്കടവ് സ്വദേശി (67), വള്ളക്കടവ് സ്വദേശിനി (82), ഇവരുടെ ചെറുമകൻ (35) എന്നിവർക്കാണ് ഇന്നലെ യാത്രാപശ്ചാത്തലമില്ലാതെ കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്തിൽ നിന്നെത്തിയ കഠിനംകുളം സ്വദേശി (54), ഷാർജയിൽ നിന്നെത്തിയ പുല്ലുവിള സ്വദേശി (22), സൗദിയിൽ നിന്നെത്തിയ കാക്കാനിക്കര സ്വദേശി (22), യുഎഇയിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (34), ഒമാനിൽ നിന്നെത്തിയ വെന്പായം സ്വദേശി (62), കുവൈത്തിൽ നിന്നെത്തിയ അരയൂർ സ്വദേശി (60), കിർഗിസ്ഥാനിൽ നിന്നെത്തിയ നെല്ലിമൂട് സ്വദേശി (21) എന്നിവരാണ് വിദേശത്ത് നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.നേരത്തെ രോഗം സ്ഥിരീകരിച്ച വിഎസ്എസ്സിയിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്നും അയൽവാസിയായ വള്ളക്കടവ് സ്വദേശി (70), വള്ളക്കടവ് സ്വദേശിനി (47) എന്നിവർക്ക് സന്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു.
ചുമട്ടുതൊഴിലാളിയായ പൂന്തുറ സ്വദേശി (50), കുമരിചന്ത, പൂന്തുറ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ പരുത്തിക്കുഴി സ്വദേശിയായ ഓട്ടോഡ്രൈവർ (33), ഓട്ടോഡ്രൈവറായ പൂന്തുറ സ്വദേശി (41), ഓട്ടോ ഡ്രൈവറായ വള്ളക്കടവ് സ്വദേശി (46), ഓട്ടോഡ്രൈവറായ പൂന്തുറ സ്വദേശി (43), ലോട്ടറി വില്പന നടത്തുന്ന പരുത്തിക്കുഴി സ്വദേശി (54), മണക്കാട് സ്വദേശി (54), നേരത്തെ രോഗം സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മത്സ്യവിൽപ്പനക്കാരന്റെ സെക്കന്ററി കോണ്ടാക്ട് ലിസ്റ്റിലുണ്ടായിരുന്ന പൂന്തുറ സ്വദേശിനി (39), തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച പാറശാല സ്വദേശിനിയുടെ ഭർതൃപിതാവായ കോഴിവിള സ്വദേശി (63), ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറായ ആര്യനാട് സ്വദേശി (27), ആര്യനാട് കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശി (50), ആര്യനാട്ടെ രണ്ട് ആശാവർക്കർമാർ (54), ആര്യനാട് സ്വദേശിനി (31), പാറശാല താലൂക്ക് ആശുപത്രി ജീവനക്കാരിയായ ബാലരാമപുരം കട്ടച്ചൽകുഴി സ്വദേശിനി (39), ഹോർട്ടികോർപ്പ് ജീവനക്കാരനായ വള്ളക്കടവ് സ്വദേശി (37), പൂന്തുറ സ്വദേശി (47), കുമരിചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (51), കുമരിചന്തയിൽ നിന്നും പൂജപ്പുരയിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (46), കുമരിചന്തയിൽ മത്സ്യവിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (34), കുമരിചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തിലേക്ക് മത്സ്യമെത്തിച്ച് വിൽപ്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35), പൂന്തുറ സ്വദേശിനി (50), കുമരിചന്തയിൽ നിന്നും ആനയറ കിംസ് ആശുപത്രി പരിസരത്തേക്ക് മത്സ്യമെത്തിച്ച് വില്പന നടത്തുന്ന പൂന്തുറ സ്വദേശി (30), ജനറൽ ആശുപത്രിക്കു സമീപം പരുത്തിക്കുഴിയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പൂന്തുറ സ്വദേശി (32), കുമരിചന്തയിൽ നിന്നും കാരയ്ക്കാമണ്ഡപത്തേക്ക് മത്സ്യമെത്തിച്ച് വില്പന നടത്തുന്ന പൂന്തുറ സ്വദേശിനി (35), പൂന്തുറ സ്വദേശിനി (28), പൂന്തുറ സ്വദേശി (60), പൂന്തുറ സ്വദേശിനി (33) എന്നിവരാണ് സന്പർക്കം വഴി രോഗബാധിതരായ മറ്റുള്ളവർ.ജില്ലയിൽ ഇന്നലെ പുതുതായി 823 പേർ രോഗനിരീക്ഷണത്തിലായി. 797 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 21154 പേരാണ് നിരീക്ഷണത്തിലുള്ളത്. 18798 പേർ വീടുകളിലും 2057 പേർ സ്ഥാപനങ്ങളിലും 299 പേർ ജില്ലയിലെ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 73 പേരെ പ്രവേശിപ്പിച്ചു.
41 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 660 സാന്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 492 പരിശോധന ഫലങ്ങൾ ലഭിച്ചു. 72 സ്ഥാപനങ്ങളിലായി 2057 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.കളക്ട്രേറ്റ് കണ്ട്രോൾ റൂമിൽ 182 കോളുകളാണ് ഇന്നലെ എത്തിയത്.
മാനസിക പിന്തുണ ആവശ്യമായ 1868 പേരെ ഇന്നലെ വിളിക്കുകയും അവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.