മ​ത്സ്യ​മേ​ഖ​ല​യി​ലെ വി​ക​സ​നം ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Tuesday, July 7, 2020 11:57 PM IST
കാട്ടാക്കട: മ​ത്സ്യ​മേ​ഖ​ല​യി​ലെ സു​സ്ഥി​ര വി​ക​സ​നം ആ​രോ​ഗ്യ​മു​ള്ള ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​യ്യാ​ർ​ഡാ​മി​ൽ നി​ർ​മി​ച്ച ശു​ദ്ധ​ജ​ല മ​ത്സ്യ​വി​ത്തു​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ഗി​ഫ്റ്റ് ഹാ​ച്ച​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ മ​ത്സ്യ​വി​ത്തു​ക​ളും സം​സ്ഥാ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​മാ​യി ചേ​ർ​ന്ന് 13 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​
ച​ട​ങ്ങി​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ, ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ആ​ർ. അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്യാം​ലാ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ല​ത, ഫി​ഷ​റീ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യം, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.