മ​രം ക​ട​പു​ഴ​കി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ൽ വീ​ണു
Tuesday, July 7, 2020 11:57 PM IST
വെ​ഞ്ഞാ​റ​മൂ​ട് : കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ൽ വീ​ണു. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​പാ​ലാം​കോ​ണം പ​ന​ച്ചി​മൂ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലേ​യ്ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ നി​ന്ന റ​ബ്ബ​ർ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. മ​രം വീ​ണ് ക്ഷേ​ത്ര മ​കു​ട​ത്തി​നും, സ​മീ​പ​ത്തു നി​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നും ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഗ്രേ​ഡ് അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജെ. ​രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്ത് എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി.

നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു.​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​ല്ലാം​കോ​ഡ് വാ​ർ​ഡി​ൽ തി​മ​ത്തി​യോ​സി​ന്‍റെ വ​യ​ലി​ൽ ആ​രം​ഭി​ച്ച നെ​ൽ​ക്കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സ​ജി , പി. ​കേ​ശ​വ​ൻ​കു​ട്ടി നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.