ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം
Tuesday, July 7, 2020 11:57 PM IST
നെ​ടു​മ​ങ്ങാ​ട്: സ്വ​ർ​ണക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒാ​ഫീ​സി​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പ​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. മു​നി​സി​പ്പ​ൽ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ്, ഉ​ദ​യ​കു​മാ​ർ, കു​റ​ക്കോ​ട് ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .
ക​ല്ല​റ: ബി​ജെ​പി പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പെ​രി​ങ്ങ​മ്മ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്ന ധ​ർ​ണ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം മ​ല​യി​ൻ​കീ​ഴ് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ലാ​മൂ​ട് അ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്‌.​ആ​ർ. റെ​ജി​കു​മാ​ർ, ബി​ജെ​പി നേ​താ​ക്ക​ളാ​യ പെ​രി​ങ്ങ​മ്മ​ല അ​ജി​ത്, അ​ന​ന്ദു, വി​നു ജ​ന​മി​ത്ര, ശ്രീ​ക​ണ്ഠ​ൻ, വി​നീ​ഷ് പാ​ലു​വ​ള്ളി, ശ്രീ​മം​ഗ​ലം ശ്രീ​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.