ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും ശൗ​ചാ​ല​യം തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല : കോ​ൺ​ഗ്ര​സ് ധ​ർ​ണ​ ന​ട​ത്തി
Tuesday, July 7, 2020 11:55 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​ര​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ടും തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ത്ത പൊ​തു ശൗ​ചാ​ല​യം അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് കോ​ൺ​ഗ്ര​സ് വാ​മ​ന​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശൗ​ചാ​ല​യ​ത്തി​ൽ മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​മ​ന​പു​രം ര​വി​ന്ദ്ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച വ​ഴി​യ​മ്പ​ല​വും പൊ​തു ശൗ​ചാ​ല​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി .​കെ.​മ​ധു നി​ർ​വ​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് പ​ത്തു ദി​വ​സം പി​ന്നി​ട്ടി​ട്ടും ശൗ​ചാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന് ന​ൽ​കി​യി​ല്ല എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ധ​ർ​ണ.​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തി​യ ധ​ർ​ണ​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ച​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ജീ​വ്.​പി. നാ​യ​ർ , ശോ​ഭ​ന​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ , ആ​ർ മ​ണി​ക​ണ്ഠ​ൻ, ശ്രീ​ജ ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ട്ടി​മൂ​ട് മോ​ഹ​ന​ൻ, ക​തി​രു​വി​ള ശ്രീ​കു​മാ​ർ , ഷൈ​ജു ജോ​സ​ഫ്, ജി​തി​ൻ ഹ​സീ​ന ബീ​ഗം, മ​റ്റ​ത്തി​ൽ അ​നി​ൽ, വാ​മ​ന​പു​രം ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ശൗ​ചാ​ല​യം അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു​ള്ള ഉ​റ​പ്പ് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ർ​ണ അ​വ​സാ​നി​പ്പി​ച്ചു.