അ​ക്ഷ​യ ട്ര​യ​ൽ ആ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, July 7, 2020 11:55 PM IST
‌വെ​ഞ്ഞാ​റ​മൂ​ട് : അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ലെ സേ​വ​ന​ങ്ങ​ക്ക് വീ​ട്ടി​ലി​രു​ന്ന് ത​ന്നെ അ​പേ​ക്ഷ ന​ൽ​കു​ന്ന അ​ക്ഷ​യ ട്ര​യ​ൽ ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ണ​ലി​മു​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ആ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ക്ഷ​യ സെ​ന്‍റ​റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല, നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് , പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത്, മ​ണ​ലി​മു​ക്ക് അ​ക്ഷ​യ എ​ന്നി​ങ്ങ​നെ ര​ജി​സ്ട്ര​ർ ചെ​യ്താ​ൽ മ​തി​യാ​കും. ഈ ​രീ​തി​യി​ൽ മ​ണ​ലി​മു​ക്ക് അ​ക്ഷ​യ സെ​ന്‍റ​റി​ലെ ഏ​ത് സേ​വ​ന​വും ബു​ക്കിം​ഗ് സ്ളോ​ട്ട് വ​ഴി ബു​ക്ക് ചെ​യ്യാ​നാ​കും.​പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന ബീ​വി, പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ , ജോ​യി, ര​മേ​ശ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.