പീ​ഡ​നം: ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Tuesday, July 7, 2020 11:55 PM IST
ക​ല്ല​മ്പ​ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ഒ​റ്റൂ​ർ മു​ള്ള​റം​കോ​ട് പ്ര​സി​ഡ​ന്‍റ് മു​ക്ക് പാ​ണ​ൻ കോ​ള​നി​യി​ൽ പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ (19), ചെ​റു​ന്നി​യൂ​ർ കാ​റാ​ത്ത​ല ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഷി​ജു (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
പ​ല​സ്ഥ​ല​ങ്ങ​ളി​ലാ​യി മാ​റി​മാ​റി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ലി​നെ പേ​രൂ​ർ​ക്ക​ട​യി​ൽ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഷി​ജു​വി​നെ കാ​റാ​ത്ത​ല​യ്ക്ക് സ​മീ​പ​വും വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ​മേ​ൽ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ. സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല്ല​മ്പ​ലം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫ​റോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ.​എ​സ്അ​നി​ൽ തു​ട​ങ്ങി​യ​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.