വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ
Tuesday, July 7, 2020 11:55 PM IST
പാ​റ​ശാ​ല: വ​സ്തു അ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഇ​ഷ്ടി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ക​ൽ ആ​റ​യൂ​ർ ചാ​ര​ക്കാ​വി​ള വീ​ട്ടി​ൽ സ​ജി​ത് (29)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 18നു ​മ​ര്യാ​പു​ര​ത്ത് വി​ൻ​സെ​ന്‍റ് എ​ന്ന വ്യ​ക്തി​യു​ടെ കു​ടും​ബ​വ​സ്തു അ​ള​വ് ന​ട​ക്കു​ന്ന​താ​യി അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ വി​ൻ​സെ​ന്‍റി​നെ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട​ഞ്ഞു​വ​ച്ച് മ​ർ​ദി​ക്കു​ക​യും ഈ ​വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വി​ൻ​സെ​ന്‍റി​ന്‍റെ മ​രു​മ​ക​ളേ​യും ബ​ന്ധു​വാ​യ മ​നോ​ജി​നേ​യും ത​ട​ഞ്ഞ് ഇ​ഷ്ടി​ക​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.